സ്പോട്ട് ബുക്കിംഗ് രജിസ്ട്രേഷൻ സമയം 11:30 am മുതൽ 4:30 PM വരെ ആയിരിക്കും.
ഓൺലൈൻ പെയ്‌മെന്റ് സംവിധാനം വഴി മാത്രമേ സ്പോട്ട് ബുക്കിങ്ങിനു പണമടയ്ക്കുവാൻ സാധിക്കുകയുള്ളു.
സ്പോട്ട് ബുക്കിംഗ് വഴി മണൽ ലഭ്യമാക്കുന്നതിന് ആധാർ നിർബന്ധമാണ് .
സ്പോട്ട് ബുക്കിങിൽ സമയത്തു നൽകുന്ന ആധാർ തന്നെ ആയിരിക്കണം മണൽ എടുക്കുന്ന സമയത്തു കൊണ്ടുവരേണ്ടത് അല്ലാത്ത പക്ഷം ആ ബുക്കിംഗ് നിരസിക്കുന്നത് .
ഏതെങ്കിലും കാരണവശാൽ സ്പോട്ട് ബുക്കിംഗ് നിരസിക്കുകയാണെക്കിൽ 500 രൂപ കുറച്ച് ബാക്കി തുക മാത്രമേ തിരികെ ലഭിക്കുകയുള്ളൂ .
തിരികെ തുക ലഭ്യമാക്കുന്നതിന് അതാത് പോർട്ട് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ് .
പോർട്ട് ഓഫീസർ അപേക്ഷ പരിശോധിച്ചതിനു ശേഷം അർഹമായ തുക ഉപഭോക്താവ് ടി തുക അടയ്ക്കുന്നതിന് ഉപയോഗിച്ച അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.
സ്പോട്ട് ബുക്കിംഗ് വഴി മണൽ ലഭ്യമാക്കുന്നതിന് നൽകുന്ന മൊബൈൽ നമ്പർ, ഒരിക്കൽ അപേക്ഷിച്ചു കഴിഞ്ഞാൽ പിന്നെ അതെ മൊബൈൽ നമ്പർ 2 ദിവസത്തിന് ശേഷം മാത്രമേ നൽകാൻ പാടുള്ളു അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ് .